Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Banking Sector

ലി​​സ്റ്റ​​ഡ് ബാ​​ങ്കു​​ക​​ളു​​ടെ ലാ​​ഭം ഒ​​രു ല​​ക്ഷം കോ​​ടി ക​​ട​​ന്നു

മും​​ബൈ: ഇ​​ന്ത്യ​​ൻ ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യെ സം​​ബ​​ന്ധി​​ച്ച് ച​​രി​​ത്ര​​പ​​ര​​മാ​​യ ഒ​​രു നാ​​ഴി​​ക​​ക്ക​​ല്ലാ​​ണ് 2025-26 ഡി​​സം​​ബ​​ർ പാ​​ദ​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ത്യ​​യി​​ലെ ലി​​സ്റ്റ് ചെ​​യ്ത ബാ​​ങ്കു​​ക​​ളു​​ടെ ആ​​കെ അ​​റ്റാ​​ദാ​​യം ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ ക​​ട​​ന്നു.

മു​​ൻ​​വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 90,848 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 10.6 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 1.01 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യാ​​ണ് ബാ​​ങ്കു​​ക​​ളു​​ടെ ലാ​​ഭം ഉ​​യ​​ർ​​ന്ന​​ത്. നേ​​ട്ട​​ത്തി​​ൽ പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളാ​​ണ് വ​​ള​​ർ​​ച്ച​​യ്ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. സ്മോ​​ൾ ഫി​​നാ​​ൻ​​സ് ബാ​​ങ്കു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള 20 സ്വ​​കാ​​ര്യ ബാ​​ങ്കു​​ക​​ളു​​ടെ​​യും 12 പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളു​​ടെ​​യും സം​​യു​​ക്ത പ്ര​​ക​​ട​​ന​​മാ​​ണ് ക​​ണ​​ക്കു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

നി​​ഷ്ക്രി​​യ ആ​​സ്തി​​ക​​ൾ കു​​റ​​യു​​ക​​യും മ​​റ്റ് വ​​രു​​മാ​​ന​​ങ്ങ​​ളി​​ലു​​ണ്ടാ​​യ ര​​ണ്ട​​ക്ക വ​​ള​​ർ​​ച്ച​​യും വാ​​യ്പാ വ​​ള​​ർ​​ച്ച​​യി​​ലു​​ണ്ടാ​​യ സ്ഥി​​ര​​ത​​യും ആ​​സ്തി​​ക​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​ര​​ത്തി​​ലെ മെ​​ച്ച​​വു​​മാ​​ണ് ഈ ​​നേ​​ട്ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത്.

സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യി​​ലെ ബാ​​ങ്കു​​ക​​ൾ മൊ​​ത്തം 47,895 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളു​​ടെ സം​​യു​​ക്ത ലാ​​ഭം 52,604 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ഈ ​​പാ​​ദ​​ത്തി​​ൽ ആ​​കെ ലാ​​ഭ​​ത്തി​​ന്‍റെ 52 ശ​​ത​​മാ​​ന​​വും പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളു​​ടെ സം​​ഭാ​​വ​​ന​​യാ​​ണ്. പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ൾ ലാ​​ഭ​​ത്തി​​ൽ 18.3 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ സ്വ​​കാ​​ര്യ ബാ​​ങ്കു​​ക​​ളു​​ടെ അ​​റ്റാ​​ദാ​​യം 3.3 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് വ​​ള​​ർ​​ന്ന​​ത്.

ലി​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ട മൊ​​ത്തം ബാ​​ങ്കു​​ക​​ളു​​ടെ​​യും ആ​​കെ ലാ​​ഭ​​ത്തി​​ന്‍റെ പ​​കു​​തി​​യോ​​ളം നേ​​ടി​​യ​​ത് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ്. സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളു​​ടെ ആ​​കെ ലാ​​ഭ​​ത്തി​​ന്‍റെ 40 ശ​​ത​​മാ​​ന​​വും സ്വ​​ന്ത​​മാ​​ക്കി. എ​​സ്ബി​​ഐ​​ക്ക് ഡി​​സം​​ബ​​ർ പാ​​ദ​​ത്തി​​ൽ 21,028 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു അ​​റ്റാ​​ദാ​​യം. സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ ആ​​കെ ലാ​​ഭ​​ത്തി​​ന്‍റെ 63 ശ​​ത​​മാ​​ന​​വും എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് (18,654 കോ​​ടി രൂ​​പ), ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് (11,318 കോ​​ടി രൂ​​പ) എ​​ന്നി​​വ ചേ​​ർ​​ന്നാ​​ണ് നേ​​ടി​​യ​​ത്.

2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ മൂ​​ന്നാം​​പാ​​ദ​​ത്തി​​ൽ ലിസ്റ്റഡ് ബാ​​ങ്കു​​ക​​ളു​​ടെ വാ​​യ്പ വ​​ള​​ർ​​ച്ച നി​​ര​​ക്ക് മു​​ൻ​​പാ​​ദ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 170 ബേ​​സി​​സ് പോ​​യി​​ന്‍റ്് വ​​ർ​​ധി​​ച്ച് 12.5 ശ​​ത​​മാ​​ന​​മാ​​യി മെ​​ച്ച​​പ്പെ​​ട്ടു. റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം വാ​​യ്പാ വ​​ള​​ർ​​ച്ച മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 14.6 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു. പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ൾ 14 ശ​​ത​​മാ​​ന​​വും സ്വ​​കാ​​ര്യ ബാ​​ങ്കു​​ക​​ൾ 11 ശ​​ത​​മാ​​ന​​വും വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു.

ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യി​​ലെ റീ​​ട്ടെ​​യി​​ൽ വാ​​യ്പ​​ക​​ളു​​ടെ വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് 14 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.ചി​​ല്ല​​റ വാ​​യ്പ​​ക​​ളി​​ൽ സ്വ​​ർ​​ണ​​പ്പ​​ണ​​യ വാ​​യ്പ​​ക​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 128 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. ഭ​​വ​​ന, വി​​ദ്യാ​​ഭ്യാ​​സ, വാ​​ഹ​​ന വാ​​യ്പ​​ക​​ളും 11 മു​​ത​​ൽ 17 ശ​​ത​​മാ​​നം വ​​രെ വ​​ള​​ർ​​ച്ച നേ​​ടി.

പ്ര​​വ​​ർ​​ത്ത​​ന ചെ​​ല​​വു​​ക​​ൾ വ​​ർ​​ധി​​ച്ചെ​​ങ്കി​​ലും ശ​​ക്ത​​മാ​​യ വ​​രു​​മാ​​ന വ​​ള​​ർ​​ച്ച​​യാ​​ണ് ബാ​​ങ്കു​​ക​​ളു​​ടെ ലാ​​ഭ​​ക്ഷ​​മ​​ത​​യെ റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​ത്തി​​ൽ എ​​ത്താ​​ൻ സ​​ഹാ​​യി​​ച്ച​​ത്.

Latest News

Up